ഒരിക്കല്‍ ഒരു അവധിക്കാലത്ത് അവളുടെ കത്ത് വന്നു അതിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു" അറിഞ്ഞോ മിത്രന്‍ നമ്ബൂടിരിപ്പാടു പ്രവചിച്ചത് 2000 ത്തില്‍ ലോകം അവസാനിക്കുമെന്ന് എന്ത് തോന്നുന്നു ? എനിക്ക് ഒന്നും തോന്നുന്നില്ല ഒരുതരം നിര്‍വികാരത ;" ഞാനത് വായിച്ചു ഒരുപാട് ചിന്തിച്ചു എന്തായിരിക്കും ആ നിര്‍വികാരതക്കു കാരണം നിരാശ ആണോ ? ആണെങ്കില്‍ എന്തിനോടു ?ജീവിതത്തിന്റെ മധുര്യതിലേക്ക് കടക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അവളെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കും" ആത്മാര്‍ത്ഥതയില്ലാത്ത ലോകത്ത് പകുക്കാന്‍ എന്‍റെ മനസ്സു തയ്യാറല്ലെന്ന്" ഉറക്കെ പറഞ്ഞ അവള്‍ക്കു ഇങ്ങനെ പറയാനെ കഴിയൂ എന്ന് എന്‍റെ മനസുപറഞ്ഞു . മടുത്തു ......
ഒരു പച്ച മഷി പേന ഉടെ തുമ്പില്‍ വിരിഞ്ഞ സൌഹൃദം ഒന്നിന്റെ തുടര്‍ച്ച മറ്റൊരാള്‍ പൂര്‍ത്തിയാക്കുന്ന കത്തുകള്‍ ആയി തീരുന്നത് ...............അതിലും ഉപരി മറ്റെന്തൊക്കെയോ ആയി മാറുന്നത് ........ഓരോ വരികളും മനസ്സില്‍ മഞ്ഞു പെയ്യിക്കുന്നത് ......വീണ്ടും എനിക്ക് മടുക്കുന്നു ......